Breaking...

9/recent/ticker-posts

Header Ads Widget

കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്നവരെ മരിയസദനത്തിലേയ്ക്ക് മാറ്റി



പാലാ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്നവരെയും യാചകരെയും പുനരധിവാസകേന്ദ്രമായ മരിയസദനത്തിലേയ്ക്ക് മാറ്റി നഗരസഭ. മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് വിവിധ പ്രദേശങ്ങളില്‍ അന്തിയുറങ്ങിയിരുന്നവരെ നീക്കം ചെയ്തത്. രാത്രി 8 മണിയോടെ ആരംഭിച്ച പരിശോധനയ്ക്ക് നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ചീരാന്‍ കുഴി എന്നിവര്‍ നേതൃത്വം നല്കി. 

പാലാ കുരിശുപള്ളി കവല, ഓപ്പണ്‍ സ്റ്റേജ്,  പഴയ സ്റ്റാന്‍ഡ്, കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, തെക്കേക്കര, നഗരത്തിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്നവരെയാണ് നഗരസഭ പിടികൂടിയത്. നഗരസഭയുടെ ആംബുലന്‍സില്‍ കയറാന്‍ മടി കാണിച്ചവരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകേണ്ടി വന്നു. മരിയസദനത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഇവര്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. നഗരം യാചകമുക്ത മേഖലയാക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നതതെന്ന് ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. രാത്രി 12 മണി വരെ നീണ്ട പരിശോധനയില്‍ 20 പേരെ കണ്ടെത്തി മരിയസദനത്തിലേയ്ക്ക് മാറ്റി.


Post a Comment

0 Comments