പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഓണ സന്ദേശം നല്‍കി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, സാവിയോ കാവുകാട്ട് ,ആന്റോ ജോസ് പടിഞ്ഞാറെക്കര , വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭ ജീവനക്കാരനായിരുന്നപ്പോള്‍ ആഘോഷ വേളകളില്‍ മാവേലി വേഷം കെട്ടി ശ്രദ്ധേയനായിരുന്ന ചേര്‍ത്തല സ്വദേശി ഷാജി റിട്ടയര്‍മെന്റിനു ശേഷവും മാവേലി വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുത്തത് കൗതുകക്കാഴ്ചയായി. നഗരസഭാ ജീവനക്കാരുടെ ഓണപ്പാട്ടുകളും, കസേരകളിയും, ഡാന്‍സും എല്ലാം ഓണാഘോഷങ്ങള്‍ക്ക് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.





0 Comments