Breaking...

9/recent/ticker-posts

Header Ads Widget

സ്വച്ഛതാ ഹി സേവാ ക്യാമ്പെയിന്റെ ഭാഗമായി ശുചിത്വോത്സവം സംഘടിപ്പിച്ചു.



പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവാ ക്യാമ്പെയിന്റെ ഭാഗമായി ശുചിത്വോത്സവം സംഘടിപ്പിച്ചു. പരിസ്ഥിതി പരിപാലന വിഭാഗവും ശുചിത്വ മിഷനും ചേര്‍ന്ന് സ്‌കിറ്റ്, ചിത്രരചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. 

മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി P ജോണ്‍, ഡോ ഗീതാ ദേവി, HI അനീഷ് സിജി എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സോണി ബാബു, ഉമേഷിത , മഞ്ജു മോഹന്‍,സോണിമോള്‍ ഇ.പി. രഞ്ജിത് ചന്ദ്രന്‍, ആല്‍ഫിയ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 2 വരെ നടക്കുന്ന ക്യാമ്പെയിന്റെ ഭാഗമായി സെപ്റ്റംബര്‍ 29 ന് പാലായില്‍ ശുചിത്വ റാലി നടത്തും.


Post a Comment

0 Comments