ക്രമസമാധാനപാലനത്തിന്റെ തിരക്കുകള്‍ക്കിടയിലും ഓണാഘോഷം കളറാക്കി പാലാ പോലീസ്. കേസന്വേഷണ തിരക്കുകള്‍ക്ക് അല്പം ഇടവേള നല്‍കി പാലാ പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. കാക്കി യൂണിഫോം മാറ്റിവച്ച് ഒരേ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് പുരുഷ പോലീസും കേരള സാരിയണിഞ്ഞ് വനിതാ പോലീസും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
തിരുവോണ നാളുകളില്‍ നാടെങ്ങുമുള്ള ആഘോഷം അതിരുകടക്കാതിരിക്കാന്‍ പോലീസിന് പിടിപ്പതു പണിയുള്ളതു കൊണ്ട് ഓണത്തിരക്കിലേക്ക് കടക്കും മുന്‍പെ ഒരുമിച്ചു ചേര്‍ന്ന് ഓണസദ്യയുണ്ട് ഓണാശംസകള്‍ കൈമാറി ഓണമാഘോഷിക്കുകയായിരുന്നു പോലീസുകാര്‍. കസേരകളിയും ഓണപ്പാട്ടും ആര്‍പ്പ് വിളികളുമായാണ് പാലാ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നത്. പോലീസ് സ്റ്റേഷനു മുന്നില്‍ വലിയ പൂക്കളം തീര്‍ത്താണ് ആഘോഷത്തിന് തുടക്കമിട്ടത്. SHOപ്രിന്‍സ് ജോസഫ് ഓണസന്ദേശം നല്‍കി. ഡിവൈഎസ്പി കെ സദന്‍, SI ദിലീപ് കുമാര്‍ കെ. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പാലാ സ്റ്റേഷനിലെ 80 ഓളം പോലീസുകാരാണ് ജോലിത്തിരക്കിനിടയിലും അല്പം സമയം നീക്കിവച്ച് ഓണാഘോഷത്തില്‍പങ്കെടുത്തത്.





0 Comments