Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം റെഡ് റിബണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍  AIDS ബോധവല്‍ക്കരണത്തിന്റെയും സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെയും ഭാഗമായി കാക്കാരിശ്ശി നാടകാവതരണം നടത്തി. പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തിലാണ് കാക്കാരിശ്ശി നാടകം അവതരിപ്പിച്ചത്. 

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് സംസ്ഥാന  NSS -RRC നേതൃത്വം നടത്തുന്ന അഖില കേരള HIV- AIDS ബോധവല്‍ക്കരണ പര്യടനത്തിന്റെ ഭാഗമായാണ് സെന്റ് തോമസ് കോളേജില്‍ കാക്കാരിശി നാടകം അരങ്ങേറിയത്.     എന്‍എസ്എസ് വോളണ്ടിയേഴ്‌സ്‌ന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. സംസ്ഥാന NSS RRC പ്രവര്‍ത്തകര്‍ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍നേതൃത്വം നല്‍കി.


Post a Comment

0 Comments