Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ദ്വിദിന ദേശിയ സെമിനാര്‍



മനുഷ്യരുടെയും, മൃഗങ്ങളുടെയും, ആവാസ വ്യവസ്ഥയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും  ഈ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏകരോഗ്യ മാതൃകാ സമീപനം പുരോഗതിക്ക് അനിവാര്യമാണെന്നും MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. CT അരവിന്ദ കുമാര്‍ പറഞ്ഞു. 

പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ''ആരോഗ്യം, ക്ഷേമം, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയം -  ബഹുമേഖലാ വിദ്യാഭ്യാസത്തിനായൊരു സമഗ്രദര്‍ശനം'' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.ടി.സി. തങ്കച്ചന്‍്് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ലവീന ഡോമിനിക് സ്വാഗതവും, ഡോ.സുരമ്യ മത്തായി കൃതജ്ഞതയും പറഞ്ഞു. കര്‍ണാടക സെന്‍ട്രല്‍ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ. തിയാഗു, കോട്ടയം ഗവണ്‍മെന്റ് കോളേജിലെ പ്രൊഫ. അഗസ്റ്റിന്‍ ജോര്‍ജ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പ്രൊഫ. വറുഗീസ് പുന്നൂസ്, പാലാ മാര്‍, സ്ലീവാ മെഡിസിറ്റിയിലെ ഡോ. പൗളിന്‍ ബാബു, യോഗ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് ജോയല്‍ ജോസ് എന്നിവര്‍ സെമിനാര്‍ നയിച്ചു.


Post a Comment

0 Comments