Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജില്‍ സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും ലയണ്‍സ് ക്ലബ് ഓഫ് അയര്‍കുന്നത്തിന്റെയും ആഭിമുഖ്യത്തിലാണ് 'ബോള്‍ഡ് ആന്‍ഡ് ബ്രില്ല്യന്റ് സര്‍ക്കിള്‍ ഫോര്‍ വുമണ്‍ ' എന്ന പേരില്‍ ലക്ചര്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സ്ത്രീ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചത്. 

പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജയിംസിന്റെ അധ്യക്ഷതയില്‍ സോഷ്യല്‍ ആക്ടിവിസ്റ്റ്  നിഷാ ജോസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ് അധ്യക്ഷനായിരുന്നു. ലയണ്‍സ്  ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.  ചരിത്ര വിഭാഗം മേധാവി  മനീഷ് വര്‍ഗീസ് ജോണ്‍, ലയണ്‍സ് ക്ലബ് അയര്‍ക്കുന്നം യൂണിറ്റ് പ്രസിഡന്റ് ഫ്‌ലോറി മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജിനു ജോര്‍ജ്ജ് എന്നിവര്‍  സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍മാന്‍ ബെന്നി മൈലാടൂര്‍, അംഗങ്ങളായ സിസിലി ജോസഫ്, ഉഷ പണിക്കര്‍, സിനി പീറ്റര്‍, പി.റ്റി. ജോസഫ്, വി.എ. അഗസ്റ്റിന്‍, പ്രസന്നന്‍ കെ. പണിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 'ഇമോഷണല്‍ ഇന്റലിജന്‍സ് ഫോര്‍ യങ് പ്രൊഫഷണല്‍സ് ' എന്ന വിഷയത്തില്‍ ബിസിനസ് ഇന്‍ക്യൂബേഷന്‍ മാനേജറും റിസോഴ്‌സ് പേഴ്‌സണുമായ ജിനോ എം സ്‌കറിയ ക്ലാസ്സ്  നയിച്ചു.


Post a Comment

0 Comments