പാലാ സെന്റ് തോമസ് കോളേജും ഭാഷാ സമന്വയ വേദിയും സംയുക്തമായി ഏകദിന സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു. വിവര്‍ത്തനം തുറന്നിടുന്ന വാതിലുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും വിവര്‍ത്തന ശില്‍പശാലയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മുന്‍ പ്രെഫസറും ഭാഷാ സമന്വയവേദി അദ്ധ്യക്ഷനുമായ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്തു. വിവര്‍ത്തനമാണ് വിശ്വ ബോധവും മാനവികതയും വളര്‍ത്തുന്നതെന്നും ഭാഷാപരമായ അപരിചിതത്വം മാറ്റി ഉല്‍കൃഷ്ട കൃതികളുടെ വിവര്‍ത്തനം ഭാഷാ ഭിത്തികളെ തകര്‍ത്ത് വീക്ഷണം വിശാലമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താരതമ്യ പഠനം സ്വാധീനതാ പഠനം പുതിയ സാഹിത്യ ധാരകളുമായി പരിചയപ്പെടല്‍ എന്നിവ സാഹിത്യ വിവര്‍ത്തനത്തിലൂടെ കൈവരുന്ന നേട്ടങ്ങളാണെന്നും വിവര്‍ത്തകര്‍ സാംസ്‌കാരിക അംബാസഡര്‍മാരാണെന്നും ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ സിബി ജയിംസ് അധ്യക്ഷനായിരുന്നു. ജോമോള്‍ ജേക്കബ് രചിച്ച ബദലാവ് കാവ്യ സമാഹാരം ഡോ. ആര്‍സു പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. കോളജിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോളജിലെ 75 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഹിന്ദിയില്‍ നിന്ന് കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ചെറുകഥാ സമാഹാരംപ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി വിവര്‍ത്തന ശില്‍പശാലയും സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ കോളജ് ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയില്‍, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. അനീഷ് സിറിയക് ,ഐക്യൂഎസി കോര്‍ഡിനേറ്റര്‍ ഡോ. തോമസ് വി മാത്യു, മലയാളം വിഭാഗം മേധാവി ഡോ. സോജന്‍ പുല്ലാട്ട്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ജോബി ജോസഫ്, ഹിന്ദി വിഭാഗം മേധാവി ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments