പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും പാലാ മുനിസിപ്പാലിറ്റി ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സ്വച്ഛത ഹി സേവ പ്രോഗ്രാമിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, നഗരസഭ കാര്യാലയം തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ശുചിത്വ ഉത്സവിന്റെ ഭാഗമായാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. പരിസര ശുചീകരണം, മാലിന്യമുക്ത ദേശം തുടങ്ങിയ കേന്ദ്ര ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന ഗാനങ്ങള്‍ക്കൊപ്പം വോളണ്ടിയേഴ്‌സ് ചുവടുവെച്ചു. ശുചിത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകളും കയ്യിലേന്തിയാണ് പ്രോഗ്രാം നടന്നത്. നഗരസഭാ അധികൃതരും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments