Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജ് NSS ഗ്രാമം ദത്തെടുത്തു



പാലാ സെന്റ് തോമസ്  കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമം ദത്തെടുത്തു.   അന്തരിച്ച സംസ്ഥാന NSS നോഡല്‍ ഓഫിസര്‍ ഡോ. R. N. അന്‍സര്‍ന്റെ സ്മരണാര്‍ത്ഥമാണ് ഗ്രാമം ദത്തെടുക്കുന്നത്. 

മുത്തോലി പഞ്ചായത്തിലെ  ഗ്രാമമാണ്  ദത്തെടുക്കുന്നത്.  മാനസ ഗ്രാമം  പദ്ധതിയുടെ ഉദ്ഘാടനം  മാണി സി. കാപ്പന്‍ MLA   നിര്‍വഹിച്ചു.  ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ്, വൈസ്പ്രിന്‍സിപ്പല്‍  ഫാ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, NSS പ്രോഗ്രാം ഓഫീസര്‍മാരായ  ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ സംസാരിച്ചു.  ഡോ. അന്‍സറിന്റെ സ്വപ്നപദ്ധതിയായ മാനസഗ്രാമത്തിലൂടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളും ആരോഗ്യ സുരക്ഷ പദ്ധതികളുമാണ് ലക്ഷ്യം വക്കുന്നത്. ഇതിന്റെ ആദ്യപടിയായി മെഡിക്കല്‍ ക്യാമ്പുംസംഘടിപ്പിക്കും.


Post a Comment

0 Comments