പാലാ റിവര്‍ വ്യൂ റോഡില്‍ കൂടി കടന്നു പോകുന്ന ഭാരവാഹനങ്ങള്‍ക്ക് പലപ്പോഴും വലിയ പാലത്തിന് ചുവട്ടിലൂടെ കടന്നു പോകാന്‍ കഴിയാതെ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അനുവദനീയമായതിലും ഉയരത്തില്‍ ലോഡുമായെത്തുന്ന വാഹനങ്ങളാണ് പാലത്തിനടിയില്‍ കുരുങ്ങുന്നത്. ശനിയാഴ്ച അമിത ലോഡുമായി അന്യ സംസ്ഥാനത്ത് നിന്നെത്തിയ ലോറിയ്ക്ക് പാലത്തിനടിയിലൂടെ കടക്കാന്‍ കഴിയാതിരുന്നത് ഗതാഗത കുരുക്കിനിടയാക്കി.
പാലത്തിനടിയിലൂടെ കടന്ന് പോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. മുന്നറിയിപ്പിനായി വച്ചിരിയ്ക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികള്‍ കടന്നുപോകുകയും വലിയ പാലത്തിന് അടിഭാഗത്തുകൂടി കടന്നുപോകാന്‍ കഴിയാതെ വരികയും ചെയ്യുന്നത് റിവര്‍ വ്യൂ റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. പാലത്തിനു കീഴിലെ തടസ്സത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യമുയരുകയാണ്.





0 Comments