തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നതിനും ഓണപ്പൂക്കളമിടുന്നതിനുമൊപ്പം ഓണക്കോടിയുടുത്ത് ആഘോഷങ്ങളില്‍ പങ്കു ചേരുന്നതും മലയാളത്തനിമയുള്ള ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. ആകര്‍ഷകമായ വസ്ത്ര വൈവിധ്യങ്ങളാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരു വര്‍ഷമാകുന്നതിനു മുന്‍പെ പാലായിലെ ഉപഭോക്താക്കളുടെ വസ്ത്രസങ്കല്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പവിത്ര സില്‍ക്‌സ് വിപുലമായ വസ്ത്ര ശേഖരമാണ് ആദ്യ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്. മിതമായ വിലയില്‍ ഗുണമേന്മയുള്ള മനോഹര വസ്ത്രങ്ങളാണ് പവിത്ര സില്‍ക്‌സിലുള്ളത്.
കുട്ടികള്‍ക്കും, യുവതീ-യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വത്യസ്ത ഫാഷനുകളിലും ഡിസൈനുകളിലുമുള്ള വസ്ത്രങ്ങളാണ് പവിത്രയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ആല്‍ബി ക്രിസ് പറഞ്ഞു. ബനാറസ് ദാവണികളടക്കം പുതിയ ട്രെന്റിലുള്ള വസ്ത്രങ്ങളാണ് പവിത്രയിലെ വസ്ത്ര ശേഖരത്തിലുള്ളത്. വിവിധ ബ്രാന്‍ഡുകളിലുള്ള പ്രിന്റഡ് ഷര്‍ട്ടുകളം കസവ് മുണ്ടുകളും പുരുഷന്മാര്‍ക്കായ് ഒരുക്കുമ്പോള്‍ കേരള സാരിയും ചുരിദാറുകളും സ്ത്രീകളുടെ വിഭാഗത്തില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കുന്നു. പെണ്‍കുട്ടികള്‍ക്കായി വിവിധ ഇനം ദാവണികള്‍ കൗതുകം നിറയ്ക്കുന്നു. ഓണത്തിന് ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത വിധമുള്ള വസ്ത്ര വൈവിധ്യമാണ് പവിത്ര കാഴ്ചവയ്ക്കുന്നത്.





0 Comments