Breaking...

9/recent/ticker-posts

Header Ads Widget

ഓണം അടുത്തെത്തിയതോടെ വിവിധ കേന്ദ്രങ്ങളില്‍ പായസമേളകള്‍ സജീവമായി.



ഓണം അടുത്തെത്തിയതോടെ വിവിധ കേന്ദ്രങ്ങളില്‍ പായസമേളകള്‍ സജീവമായി. അത്തം മുതല്‍ തന്നെ പലയിടത്തും പായസ മേളകള്‍ ആരംഭിച്ചിരുന്നു. അടപ്രഥമന്‍, പാലട, പരിപ്പ് തുടങ്ങി വിവിധയിനം പായസങ്ങളാണ് മേളകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉപ്പേരികളും അച്ചാറുകളും വാങ്ങാം. 

അടപ്രഥമനും പാലടയ്ക്കുമാണ് ആവശ്യക്കാരേറെയാണ്. ഓണസദ്യയ്ക്ക് കറികള്‍ അല്പം കുറഞ്ഞാലും പായസം മലയാളിക്ക് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഓണത്തിന് രുചി പകരാന്‍ വിവിധതരം പായസങ്ങളാണ് പായസമേളകളിലൂടെ ലഭ്യമാവുന്നത്.  അത്തം പിറന്നതോടെ പ്രധാന കേന്ദ്രങ്ങളില്‍ ഓണം സ്‌പെഷ്യല്‍ വിപണികള്‍ സജീവമായി. അടപ്രഥമന്‍, പാലട എന്നിവയ്ക്ക് ലിറ്ററിന് 300 രൂപയാണ് വില.  ഓണം അടുത്തതോടെ പായസ മേളകളില്‍ ബോളിയും എത്തി കഴിഞ്ഞു. പാല്‍പ്പായസത്തിനൊപ്പം ബോളിയും കൂടെയുള്ളത്  കൂടുതല്‍ രുചികരമാവുന്നതിനാല്‍ നിരവധി ആളുകള്‍ വാങ്ങാനെത്തുന്നതായി ചേര്‍പ്പുങ്കലില്‍ റോഡരികില്‍ പായസവും ബോളിയും വില്ക്കുന്ന പൂവരണി സ്വദേശിയായ സുരേഷ് പറഞ്ഞു.

Post a Comment

0 Comments