വന്യജീവികളുടെ അക്രമം തടയാനുള്ള നിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി അന്‍വര്‍ പറഞ്ഞു. അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലുവാന്‍ ഉള്ള നിയമം 1972 മുതല്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നിട്ടും ആ നിയമം നാളിതുവരെ ഉപയോഗിക്കാതെ മനുഷ്യനെ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചു കൊലപ്പെടുത്തുന്നത് കണ്ടുകൊണ്ടിരുന്നിട്ട്, ഇപ്പോള്‍ പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
0 Comments