Breaking...

9/recent/ticker-posts

Header Ads Widget

കളഞ്ഞുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണമാല സ്റ്റേഷനിലെത്തിച്ചു യുവാവ് മാതൃകയായി



കളഞ്ഞുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണമാല വീട്ടമ്മക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി. രാമപുരം കണിപ്പള്ളില്‍ മനുവാണ് വഴിയില്‍ കിടന്നു കിട്ടിയ മൂന്നു പവന്‍ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനിലെത്തിച്ചു ഉടമയ്ക് കൈമാറാന്‍ അവസരമൊരുക്കിയത്.  പാലാ ആണ്ടൂര്‍ കൊട്ടാരത്തില്‍ ശ്രീജയുടെ സ്വര്‍ണ്ണമാലയാണ് പാലായിലെ സിവില്‍ സ്റ്റേഷനു  സമീപം വച്ച് നഷ്ടപ്പെട്ടത്. ശ്രീജ സ്വര്‍ണ്ണക്കടയില്‍ നിന്നും മാറി വാങ്ങാനായി കൈയില്‍ കരുതിയ മാലയാണ് താഴെ വീണത്. ജോലി ആവശ്യങ്ങള്‍ക്കായി പാലായില്‍ എത്തിയ മനുവിനാണ് മാല കിട്ടിയത്. പാലാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.  പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരമറിഞ്ഞ് എത്തിയ  ശ്രീജയ്ക്ക് പാലാ എസ് ഐ ദിലീപ്കുമാറിന്റെ സാന്നിധ്യത്തില്‍ മനു മാല കൈമാറി. കളഞ്ഞു കിട്ടിയ മാല പോലീസ് സ്റ്റേഷനിലെത്തിച്ച് മാല തിരികെ ലഭിക്കാന്‍ ഉടമയ്ക്ക് വഴിയൊരുക്കിയ മനുവിനെ പാലാ പോലീസ് അഭിനന്ദിച്ചു.



Post a Comment

0 Comments