Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തില്‍ നദീ ശുചീകരണം നടത്തി.



അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തില്‍  നദീ ശുചീകരണം നടത്തി. പനയ്ക്കപ്പാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്. പ്രകൃതി രക്ഷാ സുപോഷണ വേദി, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 


മീനച്ചിലാര്‍ സംരക്ഷണ സമിതി സെക്രട്ടറി എബി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് സുനില്‍ സുരേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തലപ്പുലം പഞ്ചായത്ത് അംഗങ്ങളായ പി.കെ സുരേഷ്, ചിത്രാ സജി,  പര്യാവരണ്‍ വിഭാഗ് സംയോജക് വി.ആര്‍.രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മീനച്ചിലാര്‍ ശുചീകരണം നടന്നു.


Post a Comment

0 Comments