Breaking...

9/recent/ticker-posts

Header Ads Widget

റോസ് ഡേ ആചരിച്ചു



 നല്ല പാഠം പദ്ധതിയുടെ ഭാഗമായി അശരണർക്കും ആലംബഹീനർക്കും ആയി കുഞ്ഞുമനസ്സുകളുടെ കനിവിന്റെ കൈത്താങ്ങായി കല്ലറ സെന്റ്
തോമസ് റോസ് ഡേ ദിനാചരണം.  റോസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ കോട്ടയം ഗാന്ധിനഗറിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഹോംമിലെ  ക്യാൻസർ രോഗികളെ സന്ദർശിക്കുകയും രോഗി പരിചരണത്തിൽ പങ്കാളികളാവുകയും സാന്ത്വനം നൽകുകയും ചെയ്തു. തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന കുട്ടികൾക്ക് ഇത് പുതിയ ഒരു അനുഭവമായി. നല്ല പാഠം, NCC, സ്കൗട്ട് ആൻഡ് ഗൈഡ്, SPC, ലിറ്റിൽ കൈറ്റ്സ്, JRC, KCSL എന്നീ ക്ലബ്ബുകളുടെ സംയുക്ത പ്രവർത്തനഫലമായി കുട്ടികൾ ശേഖരിച്ച വസ്ത്രങ്ങൾ അവർക്കായി കൈമാറി. അധ്യാപകരായ സെലിൻ, റോസ്മിക്കുട്ടി, ജിമിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments