Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി ദിനത്തില്‍ പാലാ ആര്‍വി പാര്‍ക്ക് കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍



ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പാലാ ആര്‍വി  പാര്‍ക്ക്  കേന്ദ്രീകരിച്ച് രാവിലെ ആറ് മുതല്‍ ഒന്‍പത് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, പാലാ മുന്‍സിപ്പാലിറ്റി, പാലാ മുനിസിപ്പല്‍ റിട്ടയര്‍ സ്റ്റാഫ് അസോസിയേഷന്‍, പാലാ ഈരാറ്റുപേട്ട ഏറ്റുമാനൂര്‍ റോട്ടറി ക്ലബ് അംഗങ്ങള്‍,  പൂഞ്ഞാര്‍ സെന്റ് ആന്റണിസ് HSS NSS യൂണിറ്റ്, ടെന്‍സിങ് നേച്ചര്‍ ആന്റ അഡ്വഞ്ചര്‍ ക്ലബ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ദിനാചരണം നടത്തപ്പെടുന്നത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നിഷ ജോസ് കെ മാണി കാന്‍സര്‍ അവയര്‍നസ് ക്ലാസ് നയിക്കും. വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ഓപ്പറേറ്റര്‍ ബിനു പെരുമനയും സംഘവും വാട്ടര്‍ റെസ്‌ക്യുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും. 
പരിപാടിയോട് അനുബന്ധിച്ച് മീനച്ചില്‍ നദി സംരക്ഷണ സമിതിയുടെ MRRM Network  സംസ്ഥാന ദുരന്തനിവാരണ വകുപ്പ് KSDMA യുമായി സഹകരിച്ച് ജലനിരപ്പ് മുന്നറിയിപ്പ് സ്‌കെയില്‍  പരിസരങ്ങളും, കുളിക്കടവും, വൃത്തിയാക്കി വെയ്ക്കാന്‍ Solar light സ്ഥാപിക്കും, കൂടാതെ RV Park ശുചീകരണവും നടത്തും. പൂഞ്ഞാര്‍ St ആന്റണി സ് Hss എന്‍എസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന ഫ്‌ലാഷ് മോബ് ആര്‍വി പാര്‍ക്കില്‍ അവതരിപ്പിക്കും. കയാക്കിങ് പ്രദര്‍ശനവും നടക്കും. 
വാര്‍ത്താസമ്മേളനത്തില്‍ ഐ ഡി എ  പാലാ ബ്രാഞ്ച് പ്രസിഡന്റ് Dr. രാജു സണ്ണി, Dr.രാഹുല്‍ സജീവ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, ടെന്‍സിങ് നേച്ചര്‍ ആന്റ അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹികളായ ബിനു പെരുമന, മനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments