Breaking...

9/recent/ticker-posts

Header Ads Widget

കാട്ടുപന്നി ഉള്‍പ്പടെ ഉള്ള ജീവികളെ ലേലം ചെയ്ത് വരുമാനം ഉണ്ടാക്കണം - സജി മഞ്ഞക്കടമ്പില്‍



ജനവാസ മേഖലയില്‍ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നി ഉള്‍പ്പടെ ഉള്ള ജീവികളെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ച് കുഴിച്ച് മൂടുന്നതിന് പകരം ലേലം ചെയ്ത് നല്‍കി വരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. 


അത് സാധ്യമല്ലെങ്കില്‍ മൃഗശാലകളില്‍ പാര്‍പ്പിച്ചിരിക്കുന്ന മാംസഭോജികള്‍ ആയ മൃഗങ്ങള്‍ക്ക് വില കൊടുത്ത് സര്‍ക്കാര്‍ മാംസം വാങ്ങി  കൊടുക്കുന്നതിന് പകരം ഭക്ഷണമായി നല്‍കാനുള്ള നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് പെട്രോള്‍ അടിച്ച് വാഹനം ഓടിച്ച് ഉപജീവനത്തിന് ജോലി ചെയ്യാന്‍ പോകുന്നവനെ എന്തെങ്കിലും നിയമ ലംഘനം കണ്ടുപിടിച്ച് സര്‍ക്കാര്‍ നടത്തുന്ന പണപ്പിരിവ്  അവസാനിപ്പിക്കാന്‍  തയാറകണമെന്നും സജി അഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം റോട്ടറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എം ഖാലിദ്, വിപിന്‍ ശൂരനാട്,ഷെമീര്‍ മുഹമ്മദ്, നോബി ജോസ്, സന്തോഷ് മൂക്കിലക്കാട്ട്, സി.ജി ബാബു, വര്‍ഗ്ഗീസ് സഖറിയ,നൗഷാദ് കീഴേടം , ജി ജഗദീഷ് സ്വാമിയാശാന്‍, പ്രകാശ് മണി , റഷീദ് കെ.എം, , ബിജു തോട്ടത്തില്‍, രമേശ് വി.ജി , എ.പി ബൈജു, ഹാസിം മേത്തര്‍, പി.ബി സുരേഷ് ബാബു, കെ.എം കുര്യന്‍, സതീഷ് കോടിമത,ജ്യോതിഷ് മോഹന്‍, സക്കീര്‍ ഈരാറ്റുപേട്ട, നാസര്‍ ഇ.എസ്, എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments