ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ ഒരുകോടി 43 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കിയതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ചെറുകര സെന്റ്. ആന്റണീസ് യു.പി സ്‌കൂളില്‍ പതിനാറ് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിറ്റേഷന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം . സാനിറ്റേഷന്‍ ബ്ലോക്കുകള്‍, ജി-ബിന്‍, ബയോ കമ്പോസ്റ്റര്‍ ബിന്‍, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവ ശുചിത്വപദ്ധതിയില്‍ രൂപം കൊടുത്ത വയാണ്. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിളക്കുമാടം സെന്റ്. ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സാനിറ്റേഷന്‍ ബ്ലോക്കുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും എന്നും, കരൂര്‍ സെന്റ്. ജോസഫ് സ്‌കൂളിലും ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിലും സാനിറ്റേഷന്‍ കോംപ്ലക്‌സുകള്‍ ഉടന്‍ തന്നെനിര്‍മ്മാണം ആരംഭിക്കുമെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
0 Comments