Breaking...

9/recent/ticker-posts

Header Ads Widget

സന്തോഷ് കുഴിവേലില്‍ എല്ലാ സ്ഥാനങ്ങളും രാജി വച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു.



എല്‍.ഡി.എഫ് ഞീഴൂര്‍ പഞ്ചായത്ത് കമ്മറ്റി കണ്‍വീനറും , ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പറും, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലില്‍ എല്ലാ  സ്ഥാനങ്ങളും രാജി വച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. 

കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി അഴിമതി നടത്തി തകര്‍ത്തിട്ട് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഭരണകക്ഷിയായ എല്‍.ഡി. എഫ് ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ചാണ് രാജിയെന്ന്, സന്തോഷ് കുഴിവേലില്‍  അറിയിച്ചു. ബിജെപി കോട്ടയം  വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍  സന്തോഷ് കുഴിവേലിക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രഭാരിയുമായ  കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി N K ശശികുമാര്‍, ജില്ലാ സെക്രട്ടറി സുധീപ് നാരായണന്‍, മണ്ഡലം പ്രസിഡന്റുമാര്‍ ആയ  സിജോ സെബാസ്റ്റ്യന്‍, ആശ്വന്ത് മാമലശ്ശേരി, ജില്ല ഐ.റ്റി ഇന്‍ ചാര്‍ജ് ആനന്ദ്, മണ്ഡലം വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍,  ബിജെപി ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസപ്രകാശ് കെ.കെ എന്നിവരും സന്നിഹിതരായിരുന്നു.


Post a Comment

0 Comments