കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പാലാ ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംജാതമായിരിക്കുന്ന അധ്യാപകരുടെ ജോലി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക, ദിന്ന ശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.ധര്‍മ്മകീര്‍ത്തി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എ.പി. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ആനിത്തോട്ടം, സബ് ജില്ലാ സെക്രട്ടറി അനൂപ് സി.മറ്റം, സമ്പ് ജില്ലാ ട്രഷറര്‍ പി.ബി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments