Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.



സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. അതിരമ്പുഴ ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ 9.30 യോടെയാണ് അപകടം ഉണ്ടായത്.  അതിരമ്പുഴ കവലയില്‍ നിന്നും  മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് , കോട്ടയത്ത് നിന്നും  എറണാകുളത്തിന് പോവുകയായിരുന്ന സ്വകാര്യ ബസ്സ് സ്‌കൂട്ടറില്‍ ഇടിച്ചത്.  

സ്‌കൂട്ടര്‍ ബസ്സിന്റെ അടിയിലേയ്ക്ക് കയറുകയും യുവതി റോഡിലേക്ക്  തെറിച്ചു റോഡിലേക്ക് വീഴുകയുമായിരുന്നു.  ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു . അതിരമ്പുഴ ജംഗ്ഷനില്‍   വാഹനങ്ങളുടെ അമിതവേഗത അപകടങ്ങള്‍ക്ക് കാരണമാകുകയാണെന്ന് പഞ്ചായത്തംഗം ജോസ് അഞ്ജലി പറഞ്ഞു. റോഡ് സുരക്ഷ ക്രമീകരണങ്ങള്‍  ജംഗ്ഷനില്‍ ഏര്‍പ്പെടുത്തണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.  സ്വകാര്യ ബസ്സുകളുടെ  അമിത വേഗവും  ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ തിരക്കേറിയ ജംഗ്ഷനില്‍ നിര്‍ത്തുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപമുണ്ട്.  പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments