ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന PAID ന്റെയും വനിതാ വിങ്ങിന്റെയും നേതൃത്വത്തില്‍ ശില്പ ശാലയും മോട്ടിവേഷന്‍ ക്ലാസും ഏറ്റുമാനൂര്‍ സാന്‍ ജോസ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റേറിയത്തില്‍ നടന്നു. സംസ്ഥാന ചെയര്‍മാന്‍ ഫാദര്‍ റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കള്‍ നേരിടുന്ന പ്രതിസന്ധികള്‍ വലുതാണെന്നും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂടി ഉത്തരവാദിത്വമാണ് ഇവരെ സുരക്ഷിതമായി സംരക്ഷിക്കേണ്ടതെന്നും ഫാദര്‍ റോയി വടക്കേല്‍ പറഞ്ഞു.
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി കുറവായതിനാല്‍ സ്ഥിരമായി മരുന്നും ആശുപത്രിയും ആവശ്യമായി വരുന്നുണ്ട്. ഇത് സാമ്പത്തികമായി പിന്നോട്ട് പോകുന്നതിന് കാരണമാവുകയാണ്. പല അമ്മമാര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും ശില്പശാലയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, 18 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.PAID ജില്ലാ പ്രസിഡന്റ് മുരളി വേങ്ങത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. ജോര്‍ജ്, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് റിജി തുളസീധരന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.ഫാദര്‍ റോയി കണ്ണഞ്ചിറ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. മേഴ്‌സി എബ്രഹാം, ജെന്നി തോമസ്, സിസ്റ്റര്‍ അനുപമ എന്നിവര്‍ പ്രസംഗിച്ചു.ടോമി ജോസഫ്, ടോണി വര്‍ഗീസ്, വി.എന്‍. മനോജ് കുമാര്‍, എം.സി. അജിമോള്‍, ടോണി ഫിലിപ്പ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.





0 Comments