Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.



നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പൂജവയ്പ് നടക്കുന്നതിനാലാണ് ചൊവ്വാഴ്ചയും അവധി നല്‍കുന്നത്. 

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌റ് ആക്ട് പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച പൊതു അവധിയായിരിക്കും. ഇതോടെ തുടര്‍ച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. ഒക്ടോബര്‍ 1 മഹാനവമിയും ഒക്ടോബര്‍ 2 ഗാന്ധിജയന്തിയുമാണ്.


Post a Comment

0 Comments