Breaking...

9/recent/ticker-posts

Header Ads Widget

വിശദീകരണവുമായി ഷോണ്‍ ജോര്‍ജും മറുപടിയുമായി സജി മഞ്ഞക്കടമ്പിലും



RSS മുഖപത്രമായ. കേസരിയില്‍ ക്രൈസ്തവ സമുദായത്തെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കറിച്ചും പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായപ്പോള്‍ വിശദീകരണവുമായി BJP സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിലും രംഗത്തെത്തി.  ഹൈന്ദവ ഇസ്ലാമിക ക്രൈസ്തവ  വിശ്വാസങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന്  ഷോണ്‍ ജോര്‍ജ് പറഞ്ഞു.  ഇന്ത്യന്‍ ഭരണഘടന പ്രകാരം അനുവദിച്ചിട്ടുള്ളതാണ് മതവിശ്വാസ സംരക്ഷണം. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു കുറ്റമാണെന്നും ഷോണ്‍ ജോര്‍ജ്, കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാര അവകാശമുണ്ട്. ഹിന്ദു ഐക്യവേദിക്ക് ഹിന്ദുക്കളെ ബാധിക്കുന്ന അടിസ്ഥാന കാര്യങ്ങള്‍ സംസാരിക്കാന്‍ അവകാശവമുണ്ടെന്നും വഖഫ് സുപ്രീംകോടതി വിധി മോദി സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഷോണ്‍ ജോര്‍ജിനു മറുപടിയുമായി വാര്‍ത്താസമ്മേളനം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ രാഷ്ട്രീയ ലക്ഷത്തോടെ  മതത്തെ ഉപയോഗിക്കുന്നവരാണ് യഥാര്‍ത്ഥ തീവ്രവാദികളെന്നു അഭിപ്രായപ്പെട്ടു.  ആര്‍.എസ്.എസ്. മുഖപത്രമായ  കേസരിയില്‍ മതപരിവര്‍ത്തനത്തെ കുറിച്ച് ലേഖനം എഴുതിയത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. 1964 ല്‍ വത്തിക്കാന്‍ മത പരിവര്‍ത്തനം നിരോധിച്ചതാണെന്ന് അറിയാമായിരുന്ന ഷോണ്‍ ജോര്‍ജ് ഹിന്ദു പെണ്‍കുട്ടിയെ മത പരിവര്‍ത്തനം നടത്തിയത് ശരിയായിരുന്നോയെന്നും സജി മഞ്ഞക്കടമ്പില്‍ ചോദിച്ചു. ഭരണഘടന  നല്‍കിയിരിക്കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും,  സംസാരിക്കാനും , വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്യം നിലനില്‍ക്കണമെന്നും എതെങ്കിലും തീവ്രവാദ സംഘടന  ഭേദഗതി വരുത്തണം എന്ന്  പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പുച്ചിച്ച് തള്ളണമെന്നും വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.


Post a Comment

0 Comments