Breaking...

9/recent/ticker-posts

Header Ads Widget

അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത



കോട്ടയം മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിള്‍ മുണ്ടും, ഒരു നീല റബര്‍ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ സ്‌കൂള്‍ മൈതാനത്തിനു സമീപത്തെ കാട്ടില്‍ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ വിവരം ഗാന്ധിനഗര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പൊലീസ് സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗാന്ധിനഗര്‍ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. 
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥികൂടം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹഅവശിഷ്ടം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറന്‍സിക് പരിശോധന ഫലം വരുമ്പോള്‍ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം. കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാള്‍ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിക്കും.


Post a Comment

0 Comments