ഹൃദയം കൊണ്ടും മനസ്സുകൊണ്ടും മനുഷ്യന്‍ ഒന്നാകുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. സഹജീവികളെ ചേര്‍ത്തുനിര്‍ത്തുമ്പോഴും അവരോട് അനുകമ്പയോടെ പെരുമാറുമ്പോഴുമാണ് നാം യഥാര്‍ത്ഥ മനുഷ്യരായാണ് മാറുന്നതെന്ന് ദയാബായി പറഞ്ഞു. സ്നേഹദീപം എന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മയുടെ പദ്ധതിക്ക് ആദ്യം രണ്ട് ലക്ഷം രൂപ നല്കിയ വ്യക്തിയെ ദയാബായി അഭിനന്ദിച്ചു. ജാതിക്കും മതത്തിനുമെല്ലാം അതീതമായി മനുഷ്യനെ സ്നേഹിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവശങ്ങള്‍ നിഷേധിക്കുന്നിടത്ത് പ്രതികരിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും ദയാബായി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 58 മുതല്‍ 62 വരെയുള്ള വീടുകളുടെ ശിലാസ്ഥാപനകര്‍മ്മം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ദയാബായി. 51-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ജോസ് കെ.മാണി എം.പി. നിര്‍വ്വഹിച്ചു. ദൈവത്തിന്റെ കൈയ്യൊപ്പുള്ള പദ്ധതിയാണ് സ്നേഹദീപം പദ്ധതിയെന്ന് ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു.
0 Comments