ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 56 ഉം 57 ഉം വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കിടങ്ങൂര്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തിലുള്ള 14 ഉം 15ഉം സ്നേഹവീടുകളാണിത്. വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് നിര്‍വ്വഹിച്ചു.
0 Comments