Breaking...

9/recent/ticker-posts

Header Ads Widget

സ്വച്ഛ് ഭാരത് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.



അയര്‍ക്കുന്നം മൗണ്ട് കാര്‍മല്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍  ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി സ്‌കൂളില്‍ സ്വച്ഛ് ഭാരത് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ശുചിത്വവും സേവനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം നടത്തിയത്. 

സ്‌കൂള്‍ മാനേജര്‍ ഫാദര്‍. ഡോ. ജോസഫ് പാറക്കല്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. മൗണ്ട് കാര്‍മല്‍ കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ ലിനറ്റ്  അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. മഞ്ജു ജോസഫ് അസോസിയേറ്റ് പ്രൊഫസര്‍ ലിസ് കുര്യാക്കോസ്, എന്‍എസ്എസ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അച്ചു മാര്‍ക്കസ് എന്നിവര്‍ പ്രസംഗിച്ചു. ദേശീയ സ്‌കൂള്‍ രത്‌ന അവാര്‍ഡ് നേടിയ അല്‍ഫോന്‍സാസ് യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക. കുഞ്ഞുമോള്‍ ആന്റണിയെ ചടങ്ങില്‍ ആദരിച്ചു.


Post a Comment

0 Comments