ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം . യോശേശ്വരനായ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ ക്ഷേതങ്ങളില്‍ ഭക്തജനത്തിരക്കേറി. നാരായണീയ പാരായണം അഖണ്ഡനാമ ജപയജ്ഞം എന്നിവയും വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്രങ്ങളില്‍ പാല്‍പായസ നിവേദ്യവും നടന്നു. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വൃക്ഷ പൂജ , ഗോപൂജ, നദിപൂജ തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ഭഗവാന്റെ ജന്മദിനത്തിലെ ജയന്തിയൂട്ടില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. കിടങ്ങൂരില്‍ ബാലഗോകുലങ്ങളുടെ നേരത്വത്തില്‍ ഉറിയടിയും വിവിധ മത്സരങ്ങളും നടന്നു. വൈകീട്ട് നടക്കുന്ന ശോഭായാത്രകള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് നാടും നഗരവും. രാധാകൃഷ്ണ വേഷങ്ങളും ഫ്‌ളൊട്ടുകളും നാമജപവുമായി ശോഭായാത്രകള്‍ നടക്കും. വര്‍ണ്ണക്കാഴ്ചയൊരുക്കുന്ന ശോഭായാത്രകള്‍ക്കു ശേഷം ദീപാരാധന, പ്രഭാഷണം, അവതാര പൂജ തുടങ്ങിയ ചടങ്ങുകളും നടക്കും.


.webp)


0 Comments