Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9-ാം വാര്‍ഷിക പൊതുയോഗവും, വാദ്യ പ്രജാപ്രതി പുരസ്‌കാര വിതരണവും



ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9-ാം വാര്‍ഷിക പൊതുയോഗവും, വാദ്യ പ്രജാപ്രതി പുരസ്‌കാര വിതരണവും  ഞായറാഴ്ച നടക്കും.  ഇടമറ്റം ഓശാന മൗണ്ടില്‍ ഉച്ചകഴിഞ്ഞു 2.30 ന് നടക്കുന്ന സമ്മേളനം മാണി സി. കാപ്പന്‍ MLA ഉദ്ഘാടനം ചെയ്യും. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ്  വലവൂര്‍ അരുണ്‍ മാരാര്‍ അധ്യക്ഷനായിരിക്കും. 

വാദ്യകലാ പീഠം നല്‍കുന്ന 7 -ാമത് വാദ്യ പ്രജാപതി പുരസ്‌കാരം വെന്നിമല അനുവിന് സമര്‍പ്പിക്കും. വാദ്യകലാ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഇരിങ്ങപ്പുറം ബാബുവിന് പ്രത്യേക ആദരവ് നല്‍കും. കഴിഞ്ഞ 10 വര്‍ഷമായി കോട്ടയം ജില്ലാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം ഇതിനോടകം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും കൂടാതെ നിരവധി വാദ്യ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര വാദ്യകലാപീഠം പ്രസിഡന്റ് വലവൂര്‍ അരുണ്‍ മാരാര്‍, സെക്രട്ടറി കുറിച്ചിത്താനം വിശാഖ് മാരാര്‍, ട്രഷറര്‍ ഭരണങ്ങാനം വേണുമാരാര്‍, സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്ട്‌സ് മാനേജര്‍ പൂഞ്ഞാര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments