കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ട് നോമ്പാചരണവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. തിരുനാളിനോടുനുബന്ധിച്ച് എല്ലാദിവസങ്ങളിലും ജപമാലയും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടന്നു. സമാപനദിനമായ തിങ്കളാഴ്ച പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.ഇമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍ പാട്ടുകുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേര്‍ച്ച വിതരണവും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുകര്‍മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തു. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments