Breaking...

9/recent/ticker-posts

Header Ads Widget

ജലസ്രോതസ്സുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി.



ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ 18, 19 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പേരൂര്‍ കിണറ്റിന്‍മൂട് ഭാഗത്ത്  ജലസ്രോതസ്സുകളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ മാലിനും ടാങ്കുകളിലെത്തിച്ച് തോട്ടില്‍ തള്ളുകയാണ്.. കോട്ടയം കളക്ടറേറ്റിലേക്കും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ശുദ്ധജലം എത്തിക്കുന്ന മീനച്ചിലാറ്റിലെ പട്ടര്‍മഠം  ശുദ്ധജല പദ്ധതിയുടെ ജല സംഭരണിയോട് ചേര്‍ന്നാണ് ഈ മാലിന്യമത്രയും ഒഴുകിയെത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്ന ഈ സാമൂഹ്യവിപത്തിനെ നേരിടുവാന്‍ നടപടി വേണമെന്ന്  വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു കറുത്തേടം ആവശ്യപ്പെട്ടു നിരന്തരമായി നഗരസഭയിലും പോലീസിലും പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാതെ പോകുന്നതായും കൗണ്‍സിലര്‍ പറഞ്ഞു.. പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും രാത്രി12 മണിക്കൂ   മൂന്ന് മണിക്കുമിടയിലുണ്ട് എറണാകുളം, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ കക്കൂസ് മാലിന്യം എത്തിക്കുന്നത്.. ഏറ്റുമാനൂര്‍ ക്ഷേത്ര വടക്കേ നടയില്‍ ബൈപ്പാസില്‍ തുടര്‍ച്ചയായി മാലിന്യം തള്ളിയിരുന്നത് ജനകീയ പ്രതിരോധത്തെ തുടര്‍ന്നാണ് അവസാനിച്ചത്. ഏറ്റുമാനൂര്‍ മങ്ങരക്കലുങ്കലെ തോട്ടില്‍ മാലിന്യം ഒഴുകിയിരുന്നത് തടയുവാന്‍ നഗരസഭയ്ക്ക് മറകെട്ടേണ്ടിയും വന്നിരുന്നു



Post a Comment

0 Comments