നിയമലംഘനത്തിന് പിടിച്ചെടുത്ത ടോറസ് ലോറികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പാലാ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വാഹനം ഓഫീസിനു മുന്നില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആധാരം രജിസ്‌ടേഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം കിട്ടുന്നില്ല. ശാരീരിക ബുദ്ധിമുട്ടുള്ളവരാണ് രജിസ്റ്റര്‍ ഓഫീസിലേക്ക് എത്താന്‍ ഏറെ വിഷമിക്കുന്നത്. നാല് ടോറസ് ലോറികളാണ് ഇപ്പോള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പിന് ഇവിടെയുള്ള സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പഴയ തടികളും തുരുമ്പിച്ച ജീപ്പുമെല്ലാം ഇവിടെ കിടക്കുകയാണ്. ഈ ഭാഗം വൃത്തിയാക്കി കൂടുതല്‍ വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.
0 Comments