ളാലം ബ്ലോക്ക് പഞ്ചായത്തും സി എച്ച് സി ഉള്ളനാടും സംയുക്തമായി ലോക ഹൃദയാരോഗ്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ,തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായി CPR ബോധവല്‍ക്കരണ ക്ലാസും പ്രദര്‍ശനവും നടത്തി . ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉള്ളനാട് സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു ഡോ. ഷിമ്മി മുകുന്ദന്‍ സി പി ആര്‍ നല്‍കുന്നതിനെ കുറിച്ച് ക്ലാസ്സെടുത്തു.





0 Comments