Breaking...

9/recent/ticker-posts

Header Ads Widget

വോളിബോള്‍ ഫുട്‌ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ സെപ്റ്റംബര്‍ 15 മുതല്‍



ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വോളിബോള്‍ ഫുട്‌ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ നടക്കും. അഞ്ചു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വോളിബോള്‍  ,ഫുട്ബോള്‍ , ബാഡ്മിന്റണ്‍ ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സെപ്റ്റംബര്‍ 15 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ വെച്ച് നിര്‍വഹിക്കും. 35-ാം മത് ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് പുരുഷ വോളിബോള്‍ ടൂര്‍ണ്ണമെന്റ്, 34-ാം മത് സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് വനിത വോളിബോള്‍ ടൂര്‍ണ്ണമെന്റ്, 18-ാ മത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, 10-ാ മത് ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് എന്നീവയാണ് നടക്കുന്നത. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ മികച്ച പുരുഷ-വനിത ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. 

വോളിബോള്‍ മത്സരങ്ങളുടെ സമാപനം 17-ാം തിയതി രാവിലെ 11.30 നും ഫുട്‌ബോള്‍ - ബാഡ്മിന്റണ്‍ മത്സരങ്ങളുടെ സമാപനം 19 -ാം തിയതി രാവിലെ 10.30 നും നടക്കുന്നതാണ്. കോളേജ് മാനേജര്‍ റെവ. ഫാ. അബ്രഹാം പറമ്പേട്ട്, പാലാ DYSP കെ സദന്‍, വോളിബോള്‍ മുന്‍ ദേശീയതാരവും ഉഴവൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ  എസ്.എ മധു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റ്ര്‍എന്നിവര്‍ വിവിധ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Post a Comment

0 Comments