ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ഫുട്‌ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
35-ാമത് ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് പുരുഷ വോളിബോള്‍ ടൂര്‍ണമെന്റ്, 34-ാമത് സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റ്, 18-ാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ്
ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, 10-ാമത് ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്നിവയുടെ സംയുക്ത ഉദ്ഘാടനമാണ് നടന്നത്. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ മുപ്പതോളം മികച്ച പുരുഷ-വനിത ടീമുകള്‍ ടൂര്‍ണമെന്റില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് മാനേജര്‍ റവ ഫാ അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പാലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫ്, ബര്‍സാര്‍ ഫാ എബിന്‍ എറപ്പുറത്ത്, മുന്‍ കായിക അദ്ധ്യാപകന്‍ ഡോ ബെന്നി കുര്യാക്കോസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ക്യാപ്റ്റന്‍ ജെയ്സ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 19 വരെ നടക്കുന്ന മത്സരങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.





0 Comments