മുണ്ടുപാലം കരൂര്‍ റോഡില്‍ മീനച്ചില്‍ ലാറ്റക്സ് ഫാക്ടറിക്ക് എതിര്‍വശമുള്ള സ്വകാര്യ പുരയിടത്തില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. റോഡിനോട് ചേര്‍ന്ന് അല്പം താഴ്ചയുള്ള റബര്‍ തോട്ടത്തിന്റെ ഭാഗത്ത് ലോഡ് കണക്കിന് ജൈവ അജൈവ മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. ചാക്കുകളിലും പ്ലാസ്ററിക് കവറുകളിലും നിറച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ച് ഇവിടെ തള്ളുകയാണ്.. സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി നഗരസഭയിലുടനീളം ബോധവത്ക്കരണം നടന്നു വരുന്നതിനിടയിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നത്. അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ തള്ളുന്നുണ്ട്. മഴ പെയ്ത് കുതിര്‍ന്ന് ചീഞ്ഞളിയുമ്പോള്‍ കടുത്ത ദുര്‍ഗന്ധവും ഉയരുന്നുണ്ട്. എതിര്‍വശത്ത് നഗരസഭയുടെ പ്ലാസ്റ്റിക് കുപ്പി ശേഖരത്തിനായുള്ള ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ക്യാമറ നിരീക്ഷണത്തിനുള്ള സംവിധാനം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം എത്തുന്നത് തടയണമെന്നും മാലിന്യ നിക്ഷേപം നടത്തുന്ന വര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെട്ടിക്കിടക്കുന്ന മാലിന്യകൂമ്പാരം നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.





0 Comments