Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന യോഗാസന സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.



പാലായില്‍ നടന്ന സംസ്ഥാന യോഗാസന സ്പോര്‍ട്സ്
 ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ ജില്ല ഓവറോള്‍  ചാമ്പ്യന്‍ഷിപ്പ് നേടി. സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ യോഗ അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച പത്താമത് യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു.  സബ്ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല 118 പോയിന്റുകള്‍ നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.


114 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും,26 പോയിന്റ് നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനത്തില്‍  ജോസ് കെ മാണി എം.പി. വിജയികള്‍ക്ക് ട്രോഫിയും,മെഡലുകളും,സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗ്ഗീസ് ഗുരുക്കള്‍ അധ്യക്ഷനായിരുന്നു.പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി പ്രസിഡന്റ് സജേഷ് ശശി സ്വാഗതവും,കണ്‍വീനര്‍ സി.കെ ഹരിഹരന്‍ നന്ദിയും പറഞ്ഞു. യോഗാ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ രാജഗോപാലന്‍,വൈസ് പ്രസിഡന്റ് ബാലകൃഷ്ണസ്വാമി പിണറായി,ജോയിന്റ് സെക്രട്ടറി ഷീജ കെ എസ്, സ്റ്റേറ്റ് സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍ ജെ.എസ് ഗോപന്‍, ജില്ലാ യോഗാ അസോസിയേഷന്‍ പ്രസിഡന്റ് ലാലുമോന്‍, ലാലിച്ചന്‍ ജോര്‍ജ്ജ്്, തുടങ്ങിയവര്‍ സംസാരിച്ചു.പതിനാല് ജില്ലകളില്‍ നിന്നും 13 കാറ്റഗറികളിലായി 750 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗം മത്സരങ്ങള്‍ ഒക്ടോബറില്‍ മൈസൂറിലും,സബ്ജൂണിയര്‍ വിഭാഗം മത്സരങ്ങള്‍ ഡിസംബറില്‍  ഝാര്‍ഖണ്ഡിലുംനടക്കും.

Post a Comment

0 Comments