പ്രിയപ്പെട്ടവരുടെ കത്തുകളുമായി പോസ്റ്റുമാന്‍ എത്തുന്നതും കാത്തിരുന്ന ഒരു പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കി ഒക്ടോബര്‍ 10 ദേശീയ തപാല്‍ ദിനമായി ആചരിച്ചു. കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്തുകള്‍ എഴുതി.
ഒരു കാലഘട്ടത്തില്‍ കോട്ടയത്ത് നിന്ന് തുടങ്ങി കുറവിലങ്ങാട്, കോഴ , മണ്ണയ്ക്കനാട്, കുറിച്ചിത്താനം വഴി ഉഴവൂരിലെത്തിയിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട 'ഗ്രാമവണ്ടി ' സര്‍വ്വീസ് തിരികെ നല്‍കണമെന്നാണ് അവര്‍ കത്തുകളിലൂടെ അപേക്ഷിച്ചത്. കുറിച്ചിത്താനത്തെ പഴയ പോസ്റ്റാഫീസ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തന രീതികളും, വിവിധ സേവനങ്ങളും ചോദിച്ചറിയുകയും ചെയ്തു
പോസ്റ്റ് മാസ്റ്റര്‍ അമല്‍ ടോം, പോസ്റ്റ് വുമണ്‍ നീതു ജോയി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ ബീന, പ്രോഗ്രാം ഓഫീസര്‍ സമ്പത്ത് ആര്‍, വോളന്റിയര്‍ സെക്രട്ടറി K. അമുദ, അധ്യാപികമാരായ സജിമോള്‍ പി. വര്‍ഗ്ഗീസ്, ദീപ പി, ദിവ്യ എസ് നമ്പൂതിരി ആഷാ ബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments