Breaking...

9/recent/ticker-posts

Header Ads Widget

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അയല്‍വാസിക്ക് 20 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും





ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച  കേസിലെ പ്രതിയായ അയല്‍വാസിക്ക് 20 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  വലവൂര്‍ കരയില്‍ നെല്ലിയാനിക്കാട്  തെക്കേ പറന്താനത്ത്  സജി TG  എന്ന 60 കാരനെയാണ് 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.1,00,000/-  രൂപ പിഴ അടയ്ക്കണമെന്നും ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസ്  വിധിച്ചു .


പ്രതി പിഴ അടച്ചാല്‍ 75,000/- രൂപ അതിജീവിതയ്ക്ക്  നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. 2021 ആഗസ്റ്റ 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാലാ  പോലീസ് സ്റ്റേഷന്‍ SIആയിരുന്ന അഭിലാഷ്. M. D.  യാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലാ SHO  K.P തോംസണ്‍  പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം  കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍  Adv. ജോസ് മാത്യു തയ്യില്‍ ഹാജരായി.


Post a Comment

0 Comments