Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഒക്ടോബര്‍ 30,31 തീയതികളില്‍ നടക്കും.



കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഒക്ടോബര്‍ 30,31 തീയതികളില്‍ കുറവിലങ്ങാട് സെന്റ് മേരീസ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ IT മേളകളാണ് 2 ദിവസങ്ങളിലായി നടക്കുന്നത്. കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്റെറി സ്‌കൂള്‍, സെന്റ് മേരീസ് GHS, സെന്റ് മേരീസ് LPB സ്‌കൂള്‍, സെന്റ് മേരീസ് LPG സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  ശാസ്ത്രമേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച  ഫ്രാന്‍സിസ് ജോര്‍ജ് എം.പി  നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

 ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹോമലത പ്രേം സാഗര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്  അംഗം നിര്‍മ്മല ജിമ്മി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, സ്‌കൂള്‍ മാനേജര്‍ റവ. ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹിക ശാസ്ത്ര, ഐടി മേളകള്‍ നാല് സ്‌കൂളുകളിലായി നടത്തും. മേള 31 ന് സമാപിക്കും. സമാപന സമ്മേളനം ജോസ് K മാണി MP ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ  സാജന്‍ എബ്രാഹം, ജോബി വര്‍ഗീസ്, അനില്‍ കുമാര്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.


Post a Comment

0 Comments