Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോര്‍ജ് സോക്കര്‍ സീസണ്‍ -4



കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരള സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോര്‍ജ് സോക്കര്‍ സീസണ്‍ -4 സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് മൈതാനിയിലാണ് മത്സരം. വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 10 വരെയാണ് മത്സരം നടക്കുക. സെന്റ് ജോര്‍ജ് സോക്കര്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 

നവംബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന്, മുന്‍ ദേശീയ ഫുട്‌ബോള്‍ താരം റിട്ട. പോലീസ് സൂപ്രണ്ട്  കെ.ടി.ചാക്കോ മത്സരം ഉദ്ഘാടനം ചെയ്യും. നവംബര്‍ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ ദേശീയ കായിക താരം ഡോ.എലിസബത്ത് മത്തായി ഉദ്ഘാടനം ചെയ്യും. മുന്‍ വോളിബോള്‍ താരം ഡോ.സാംസണ്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്കുമാര്‍, ശതാബ്ദി കമ്മിറ്റി ചെയര്‍മാന്‍ ഫാ.സാബു മാലിത്തുരുത്തേല്‍, സോക്കര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എം.സിറിയക് ,ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് എന്നിവര്‍ പ്രസംഗിക്കും. ഒരു വര്‍ഷമായി നടന്നു വരുന്ന കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ശതാബ്ദി ആഘോഷങ്ങള്‍ 2026 ജനുവരി 23 നാണ് സമാപിക്കുന്നത്.


Post a Comment

0 Comments