Breaking...

9/recent/ticker-posts

Header Ads Widget

69-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 69-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി.  ആശ്രയയും വൈസ് മെന്‍ ക്ലബ് ഓഫ്  കോട്ടയവും , K P L പാട്ടുപുര  ഓര്‍ക്കസ്ട്ര മണര്‍കാടും ചേര്‍ന്നാണ് സഹായം നല്‍കിയത്. 154 വൃക്കരോഗികള്‍ക്ക് സഹായ വിതരണം നടത്തി. 

സമ്മേളനത്തില്‍ ആശ്രയ  മാനേജര്‍ സിസ്റ്റര്‍ ശ്ലോമ്മോ അദ്ധ്യക്ഷത  വഹിച്ചു.   ജില്ല പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍ ഡോ റോസമ്മ  സോണി  ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. ഡോ ശോഭ എ, അബ്രാഹാം പി മാത്യു,   ജോര്‍ജ് സഖറിയ, മാത്യു ജേക്കബ്, ജോയി സി ചെറിയാന്‍, എം.സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മണര്‍കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെപിഎല്‍ പാട്ടുപുര ഓര്‍ക്കസ്ട്ര സംഗീതവിരുന്ന്നടത്തി.


Post a Comment

0 Comments