Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം 71-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് പാലായില്‍ തുടക്കമായി.



വിളക്കിത്തല നായര്‍ സമാജം 71-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്  പാലായില്‍ തുടക്കമായി.  കടപ്പാട്ടൂര്‍ ക്ഷേത്ര പരിസരത്തുനിന്നും  ആരംഭിച്ച മഹാ റാലിയോടെയാണ് സംസ്ഥന സമ്മേളനം ആരംഭിച്ചത്. നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേവസ്വം  സഹകരണ തുറമുഖ വകുപ്പുമന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. സമാജം രക്ഷാധികാരി കെ.എസ്. രമേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി.വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ജോസ് കെ. മാണി എം.പി. ആദരിച്ചു. 

മാത്യു ടി. തോമസ് എം.എല്‍.എ. കലാകായിക പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കി.. മാണി സി. കാപ്പന്‍ എം.എല്‍.എ. മംഗല്യനിധി വിതരണം നിര്‍വ്വഹിച്ചു.. മുനിസിപ്പല്‍ ചെയര്‍മാന്‍ ആതുരസഹായ വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് വി.ജി. മണിലാല്‍, സമാജം ട്രഷറര്‍ കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എസ് മോഹനന്‍, ബാബു കുഴിക്കാല, എന്‍ സദാശിവന്‍, സാവിത്രി സുരേന്ദ്രന്‍, സജീവ് സത്യന്‍, വത്സല ടീച്ചര്‍, സായി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാജം ജനറല്‍ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എന്‍. മോഹനന്‍ കൃതജ്ഞതയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.


Post a Comment

0 Comments