Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് അതിരമ്പുഴ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു



കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് അതിരമ്പുഴ യൂണിറ്റിന്റെ ഉദ്ഘാടനം , KSESL കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ടി. ചാക്കോ നിര്‍വഹിച്ചു.  അതിരമ്പുഴ അല്‍ഫോന്‍സാ ഹാളില്‍ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തില്‍,  ജോസ് വയലില്‍  അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ KSESL കോട്ടയം ജില്ലാ രക്ഷാധികാരി ബ്രിഗേഡിയര്‍ എം.ഡി ചാക്കോ  മുഖ്യ പ്രഭാഷണം നടത്തി.  
കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ലെഫ്റ്റന്റ് കേണല്‍ റീത്താമ്മ,  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം,  സ്‌ക്വാഡ്രന്‍ ലീഡര്‍ ജോസഫ് കെ.വി, KSESL കോട്ടയം ജില്ലാ സെക്രട്ടറി സുബേദാര്‍ മേജര്‍  ടി.ജെ നോബര്‍ട്ട്  തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരമ്പുഴ മേഖലയിലെ 125 പൂര്‍വ്വ സൈനികര്‍ സംഘടനയില്‍  അംഗത്വം സ്വീകരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ജോസ് വയലില്‍, മാത്യു കുരിയന്‍, ജോര്‍ജ് മണലേല്‍, ടോമി മാത്യു, ടോമി ആലഞ്ചേരി, ചന്ദ്രബോസ് എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

0 Comments