മനുഷ്യാവകാശ സംഘടനയായ SHR ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. SHR ദേശീയ ചെയര്‍മാന്‍ M.M ആഷിഖ് ജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് KP സന്തോഷ് അധ്യക്ഷനായിരുന്നു.
യോഗത്തില്‍ SHR ദേശീയ വൈസ് ചെയര്‍പേഴ്‌സണ്‍ M നെസ്ല മുഖ്യ പ്രഭാഷണം നടത്തി. SHR ദേശീയ കമ്മറ്റി അംഗം ഉണ്ണി കുളപ്പുറം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ്മിത ലൂക്ക്, സജിലാല്‍,ജില്ലാ സെക്രട്ടറി രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സാധാരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടി എടുക്കുന്നതിനും, നീതി നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കാനും, നീതി നടപ്പാക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തും, കലാ , കായിക രംഗത്തും കഴിവ് തെളിയിച്ച സംഘടനയുടെ സജീവ പ്രവര്‍ത്തകരുടെ മക്കളെ SHR ജില്ലാ കമ്മിറ്റി മെമെന്റോ നല്‍കി ആദരിച്ചു.





0 Comments