Breaking...

9/recent/ticker-posts

Header Ads Widget

ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ഭക്തിനിര്‍ഭരമായ സമാപനം.



ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ദേവീ ഭാഗവത നവാഹ യജ്ഞത്തിന് ഭക്തിനിര്‍ഭരമായ സമാപനം. രുദ്രാക്ഷ മാഹാത്മ്യം, ഗായത്രീ സഹസ്രനാമം, മണിദ്വീപ വര്‍ണ്ണനം, ചിന്താമണി ഗുഹവര്‍ണ്ണനം തുടങ്ങിയ ഭാഗങ്ങളാണ് സമാപന ദിവസം പാരായണം ചെയ്തത്. അഡ്വ വി.എം കൃഷ്ണകുമാര്‍ യജ്ഞാചാര്യനും PM കേശവന്‍ നമ്പൂതിരി ഹരിനാരായണ ശര്‍മ്മ എന്നിവര്‍ സഹ ആചാര്യന്മാരുമായിരുന്നു. 
ആദിപരാശക്തിയായ ദേവിയുടെ വാസസ്ഥാനമായ മണിദ്വീപത്തെക്കുറിച്ചുള്ള വര്‍ണ്ണന ഭക്തര്‍ക്ക് നവ്യാനുഭവമായി. ഇരുമ്പാ ചെമ്പും സ്വര്‍ണ്ണവും രത്‌നങ്ങളുമടക്കമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച 7 യോജന ഉയരമുള്ള 18 മതിലുകള്‍ കടന്ന് ദ്വീപിന്റെ മധ്യത്തില്‍ കദംബവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന   ചിന്താമണി മന്ദിരത്തെക്കുറിച്ചുള്ള വര്‍ണ്ണന ഏറെ പ്രധാന്യമുള്ളതാണെന്ന് യജ്ഞാചാര്യന്‍ പറഞ്ഞു. കലശാഭിഷേകം, ദീപാരാധന, പ്രസാദ ഭോജനം എന്നിവയും നടന്നു.  മഹാനവമി ദിനത്തില്‍ മേല്‍ശാന്തി കുഴുപ്പിള്ളി വേണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സുകൃത ഹോമവും നടന്നു. വ്യാഴാഴ്ച വിജയ ദശമി ദിനത്തില്‍ രാവിലെ പൂജയെടുപ്പിനു ശേഷം 7.30 മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. പ്രമുഖ ആചാര്യമാര്‍ കുട്ടികളെ എഴുത്തിനിരുത്തും.


Post a Comment

0 Comments