Breaking...

9/recent/ticker-posts

Header Ads Widget

കോഴിക്കൊമ്പില്‍ സ്ഥലപരിമിതി ബസ് കാത്തുനില്‍ക്കുന്നവരെയും ബസില്‍ വന്നിറങ്ങുന്നവരെയും ദുരിതത്തിലാക്കുന്നു



ബസ് കാത്തു നില്‍ക്കുന്ന ഭാഗത്തെ സ്ഥലപരിമിതി ബസ് കാത്തുനില്‍ക്കുന്നവരെയും ബസില്‍ വന്നിറങ്ങുന്നവരെയും ദുരിതത്തിലാക്കുന്നു. പാലാ കോഴാ റോഡില്‍ കോഴിക്കൊമ്പില്‍ ആണ് ബസ് കാത്തുനില്‍ക്കുന്ന ഭാഗത്ത് ആവശ്യത്തിനു സ്ഥലമില്ലാത്തത്.  മഴ പെയ്താല്‍ ഈ ഭാഗത്ത് ചെളി നിറയുന്ന അവസ്ഥയുമുണ്ട്.  കോഴിക്കൊമ്പ് കവലയില്‍  പാലാ ഭാഗത്തേക്കുള്ള ബസ് നിര്‍ത്തുന്ന ഇടത്താണ് ഈ ഗുരവസ്ഥ. ഇവിടെ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെടുകയാണ് .  വീതി കുറഞ്ഞ ഈ ഭാഗത്ത്  യാത്രക്കാര്‍ക്ക് മൂടിയില്ലാത്ത ഓടയില്‍ കാലെടുത്ത് വയ്‌ക്കേണ്ട അവസ്ഥയാണ്. 

ഇവിടെ യാത്രക്കാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ മറുഭാഗത്ത് നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളത് പാലാ  ഭാഗത്തേക്കുള്ള ബസ് എത്തുമ്പോള്‍ യാത്രക്കാര്‍ റോഡ് കടന്ന് ബസ്സില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നത്  അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട് . പാലാ - കോഴാ  റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കോഴിക്കൊമ്പ് കവല. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കൊമ്പില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട് . പാളയം ചേര്‍പ്പുങ്കല്‍ റോഡ് ആരംഭിയ്ക്കുന്ന  ഈ കവലയില്‍ റോഡ് സൈഡിലെ ആഴമുള്ള ഓടകള്‍ക്ക് മുകളില്‍ സ്ലാബ് ഘടിപ്പിക്കുകയും പാലാ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ സ്റ്റോപ്പ് 50 അടിയോളം മുന്നോട്ടു മാറ്റുകയും ചെയ്താല്‍ താല്‍ക്കാലികമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ആണ്ടൂര്‍ ദേശീയ വായനശാല പ്രസിഡന്റ് എ എസ് ചന്ദ്രമോഹന്‍ പറഞ്ഞു.  എത്രയും വേഗം അധികൃതര്‍ വേണ്ട നടപടിയെടുക്കണന്ന് വായനശാല സെക്രട്ടറി ബി സുധാമണി പറഞ്ഞു. 


Post a Comment

0 Comments